കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 31 2022) അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല. കോട്ടയം കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ശമിച്ചു നിന്ന മഴ വൈകുന്നേരം പൂർവ്വാധികം ശക്തിയായി പെയ്യുകയാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

വാർത്താക്കുറിപ്പ് – പൂർണ്ണരൂപം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ജില്ലയിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
ബുധനാഴ്ച (ഓഗസ്റ്റ് 31) അവധി

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. പ്രൊഫഷണൽ കോളജുകൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.
വാർത്താക്കുറിപ്പ് 3
2022 ഓഗസ്റ്റ് 30, 7.05 പി.എം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം.

https://m.facebook.com/story.php?story_fbid=pfbid02dB9fBgQ2KzZHD4fyj72zeiEDny5ZXHAeAg4tzHY8rA9ukqBER8wsFsGWJgVuECi7l&id=100069365492944&sfnsn=wiwspmo
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക