മലപ്പുറം: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ മലപ്പുറത്ത് അറസ്റ്റിൽ. തൃക്കല്ലിയൂർ സ്വദേശി മന്യ (22) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി കൈതമണ്ണിൽ അശ്വിനെ (26) അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കഴിഞ്ഞ ജൂണിലാണ് തൃക്കളിയൂർ സ്വദേശി മന്യയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതിന് പിന്നാലെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്നുള്ള അന്വേഷണത്തിൽ പ്രതിശ്രുത വരൻ മന്യയെ മാനസിക പീഡനത്തിന് വിധേയമാക്കിയതായി കണ്ടെത്തി. മന്യയും അറസ്റ്റിലായ അശ്വിനും എട്ടുവർഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ വഴക്കിട്ടിരുന്നു.

അശ്വിൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. മന്യയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക