കോയമ്ബത്തൂര്‍: നീലഗിരിയിലെ ദൊഡബെട്ട മലമുകളില്‍ നിന്ന് ചാടി 62 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു ഇവര്‍. കോയമ്ബത്തൂര്‍ രാഗവേന്ദ്ര നഗര്‍ സ്വദേശി നടരാജിന്റെ ഭാര്യ ലീലാവതിയാണ് മരിച്ചത്.

ബസില്‍ ഊട്ടിയില്‍ വന്ന സ്ത്രീ ഓട്ടോ പിടിച്ചാണ് ഇവിടെയെത്തിയത്. തമിഴ്നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡബെട്ടയില്‍ നിന്നും ആളുകള്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നത് തടയാന്‍ സുരക്ഷാ ബാരിക്കേഡുകള്‍ കെട്ടി തിരിച്ചിരുന്നു. വിനോദസഞ്ചാരികള്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് മറികടന്നാണ് ലീലാവതി മുന്നോട്ട് പോയി ആത്മഹത്യ ചെയ്‌തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപത്ത് വീഡിയോ എടുത്തുകൊണ്ടിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബാഗിലുള്ള ഫോട്ടോയില്‍ നിന്നാണ് ലീലാവതിയെ തിരിച്ചറിഞ്ഞത്. 16,000 രൂപയും ബാഗിലുണ്ടായിരുന്നു. മൃതദേഹം ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ആത്മഹത്യയുടെ കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. കുടുംബപ്രശ്നമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക