പാമ്പ് എന്ന് കേൾക്കുമ്പോൾ പലർക്കും പേടിയാണ്. ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിലൂടെ പാമ്പ് ഇഴഞ്ഞാലോ? ഈ സാഹചര്യം പരിഗണിക്കാൻ പോലും പലരും ഭയപ്പെടുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു സ്ത്രീ പാമ്പിനൊപ്പം നിൽക്കുന്ന വീഡിയോയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

വീഡിയോയിൽ സ്ത്രീ കട്ടിലിൽ കിടക്കുന്നതാണ് കാണിക്കുന്നത്. ഇവരുടെ അരയിൽ മൂർഖൻ പാമ്പ് പത്തി വിരിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു ഭയവുമില്ലാതെ സ്ത്രീ അവിടെത്തന്നെ കിടക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നിങ്ങളുടെ ശരീരത്തിൽ പാമ്പ് കയറിയാൽ നിങ്ങൾ എന്ത് ചെയ്യും? വീഡിയോയിൽ കാണുന്നത് പോലെ, കുറച്ച് മിനിറ്റുകൾ അവരുടെ ദേഹത്ത് ഇരുന്ന ശേഷം, അത് ഉപദ്രവിക്കാതെ താഴേക്ക് വന്നു’- സുശാന്ത നന്ദ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. 28,000-ത്തിലധികം ആളുകൾ ഇതിനകം വീഡിയോ കണ്ടു. നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ഈ അവസ്ഥ തങ്ങൾക്കുണ്ടായാൽ എന്ത് ചെയ്യുമെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. പലരും സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക