സ്വന്തം ഭാര്യയെ പണം വാങ്ങി മറ്റൊരാള്‍ക്ക് ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കിയ യുവാവ് അറസ്റ്റില്‍. പേരാമ്ബ്ര വേളം സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാനുറച്ച്‌ യുവതി വീടുവിട്ടിറങ്ങിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഓഗസ്റ്റ് 14-ന് യുവതിയെ കാണാതായെന്ന് ഉമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പോലീസിന്റെ മുന്നിലെത്തുന്നത്.

ആശുപത്രിയില്‍ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. തുടര്‍ന്ന് 15-ന് പേരാമ്ബ്ര പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനാല്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനൊപ്പമാണ് 2018-ല്‍ പീഡനത്തിന് ഇരയായതിന്റെ കാര്യം യുവതി വെളിപ്പെടുത്തിയത്. തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച്‌ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ അടുത്തേക്ക് വാഹനത്തില്‍ എത്തിച്ച്‌ നല്‍കുകയും മറ്റൊരിക്കല്‍ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയും ചെയ്ത് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് ഭര്‍ത്താവിനെ പേരാമ്ബ്ര സി.ഐ. എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്ബ്ര മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക