നാഗർകോവിൽ: പിറന്നാൾ പാർട്ടികളുടെയും ആഘോഷങ്ങളുടെയും മറവിൽ പെൺകുട്ടികളെ കഞ്ചാവ് വലിക്കാനും ലൈംഗികമായി ചൂഷണം ചെയ്യാനും കൊണ്ടുപോയ കാമുകിയുടെ തല കാമുകൻ അടിച്ചുപൊട്ടിച്ചു. കന്യാകുമാരി കുളച്ചലിലാണ് വിദ്യാർഥിക്ക് മർദനമേറ്റത്.

കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിയുടെ താമസ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. മർദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ കഞ്ചാവ് ഉപയോഗവും ലൈംഗിക ചൂഷണവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവും ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ കോണ്ടങ്ങളും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുളച്ചലിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന നാഗർകോവിൽ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ് ചികിത്സ തേടിയ ശേഷം ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ കാമുകൻ അജിൻ തന്നെ ആക്രമിച്ചതായി പെൺകുട്ടി മൊഴി നൽകി. ഇതിനിടെ മറ്റൊരു പെൺകുട്ടി അജിന്റെ അമ്മയെ വിളിച്ച് ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തി. സംഘത്തിന്റെ കെണിയിൽ കൂടുതൽ പെൺകുട്ടികൾ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

യുവാക്കൾക്കൊപ്പം കഞ്ചാവ് ഉപയോഗിക്കുന്നതിനായി കോളേജ് വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന സംഘത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ട പെൺകുട്ടി. കഴിഞ്ഞ ദിവസം പിറന്നാൾ പാർട്ടി എന്ന പേരിൽ 2 യുവാക്കൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതറിഞ്ഞ് കാമുകനും പിന്നാലെയെത്തി. തുടർന്ന് യുവാക്കളെ മർദിക്കുകയും കാമുകിയുടെ തല തകർക്കുകയും ചെയ്തു. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ലഹരി സംഘത്തെ മർദിച്ചെന്നാണ് അജിന്റെ മൊഴി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക