കോട്ടയം: ലഹരിവസ്തുക്കള്‍ കൊറിയറിലൂടെ എത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്ഥാപനങ്ങളില്‍ എക്‌സൈസിന്‍റെയും പൊലീസ് ഡോഗ് സ്‌ക്വാഡിന്‍റെയും സംയുക്ത പരിശോധന. കേരളത്തിലേക്ക് ലഹരിക്കടത്തിന് വേണ്ടി കൊറിയര്‍, തപാല്‍ മാര്‍ഗങ്ങള്‍ ലഹരിമാഫിയ വ്യാപകമായി ഉപയോഗിക്കുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു.

കൊച്ചിയില്‍ നിന്നും അടുത്തിടെ ഇത്തരത്തിലെത്തിച്ച ലഹരിമരുന്ന് പിടികൂടിയിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി പരിശോധനക്ക് എക്സൈസ് തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റെയില്‍വേ പാര്‍സല്‍ സര്‍വിസ് അടക്കം കോട്ടയം നഗരത്തിലെ അഞ്ച് സ്ഥാപനങ്ങള്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്.റെയ്‌ഡില്‍ സംശയം തോന്നിയ 180ലേറെ പാക്കറ്റുകള്‍ വിശദമായി പരിശോധിച്ചു. എന്നാല്‍, ലഹരി പദാര്‍ഥങ്ങളൊന്നും കണ്ടെത്താനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക