കൊല്ലം: ലോഡ്ജിൽ കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ വിറ്റ ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. കൊല്ലം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ മീനാക്ഷി ഹൗസിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഭാര്യ ബിൻഷ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം കിളികൊല്ലൂർ പോലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 30 ഗ്രാം കഞ്ചാവും 23 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. പ്രതിക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസ് ഉണ്ടെന്ന് പോലീസ് കണ്ടെത്തി. രണ്ട് മാസമായി കൊല്ലം കാരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് ലഹരി വിൽപന നടത്തിവരികയായിരുന്നു. കോളജ്, സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു വിൽപ്പന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ദൻസഫ് സംഘവും കിളികൊല്ലൂർ പോലീസും സംയുക്തമായി ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അവരുടെ ലോഡ്ജിനോട് ചേർന്ന് പ്രൊഫഷണൽ, ആർട്സ് കോളേജുകളും സ്കൂളുകളും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക