മിയാമിയിലെ എഫ്‌ടിഎക്‌സ് ക്രിപ്‌റ്റോ കപ്പ് ചെസ് വേദിയിൽ അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസണും 17 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യൻ കൗമാര വിസ്മയം ആർ പ്രഗ്നാനന്ദയും തമ്മിലുള്ള മത്സരത്തിന് മുമ്പ് മാധ്യമങ്ങൾ ചുറ്റിനിൽക്കുന്ന ലോക ചാമ്പ്യനെയും, സമ്മർദ്ദം ഏതുമില്ലാതെ ഒരു വാതിലിന് മറവിൽ നിന്ന് കോച്ചുമായി പുഞ്ചിരിയോടെ സംസാരിക്കുന്ന അയാളുടെ കൗമാരക്കാരനായ എതിരാളിയും ഒരേ ഫ്രെയിമിൽ ഒപ്പിയെടുത്ത് ഒരു ചിത്രമാണ് നിരവധി ആളുകൾ ട്വിറ്ററിലും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഇപ്പോൾ പങ്കിടുന്നത്. മിയാമി ചാമ്പ്യൻഷിപ്പിൽ നോർവേയുടെ മാഗ്നസ് കാൾസൺ പതിവുപോലെ ഹോട്ട് സീറ്റിലായിരുന്നു. കാൾസൺ ഉള്ളപ്പോൾ മറ്റാരും പ്രിയപ്പെട്ടവരല്ലെന്ന് ഏതൊരു ചെസ്സ് പ്രേമിക്കും അറിയാം. എന്നാലും ഇന്ത്യയിൽ നിന്നുള്ള ഒരു പതിനേഴുകാരൻ ലോകചാമ്പ്യനെതിരെ മത്സരിക്കുമ്പോൾ ലോകമാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതല്ലേ? എന്നാൽ മിയാമിയിൽ സംഭവിച്ചത് മറിച്ചാണ്.

മാധ്യമപ്രവർത്തകർ കാൾസണിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. അവർ തങ്ങളുടെ ക്യാമറകളും മൈക്കുകളും കാൾസണിന് നേരെ ചൂണ്ടി. 17 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യൻ എതിരാളിയായ ആർ.പ്രജ്ഞാനാനന്ദ മത്സരത്തിന് വേദിയിലേക്ക് വന്നത് പല മാധ്യമപ്രവർത്തകരും കണ്ടില്ല. കാൾസന്റെ ചിത്രങ്ങളും വാക്കുകളും ഒപ്പിയെടുക്കാൻ ഏവരും ആകാംക്ഷയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ മഹാമേരുവിനെ നേരിടാൻ ഭയമില്ലാതെ പ്രഗ്നാനന്ദ കോച്ച് ആർബി രമേശുമായി അടുത്ത് നിന്ന് തമാശകൾ പറയുകയായിരുന്നു. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നൂറുകണക്കിനാളുകളാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ആരാണ് ചിത്രമെടുത്തതെന്ന് വ്യക്തമല്ലെങ്കിലും ആരിഫ് ഷെയ്ഖ് ഐപിഎസ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ വൈറലായ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ലോക മാധ്യമങ്ങൾ മാഗ്നസ് കാൾസണെ വാർത്തയാക്കുമ്പോൾ തൊട്ടടുത്ത് പരിശീലകനൊപ്പം ചിരിക്കുന്ന പ്രജ്ഞാനന്ദയെ അഭിനന്ദിക്കുകയാണ് ഇന്ത്യൻ കായിക പ്രേമികൾ. ലോകചാമ്പ്യനെ നേരിടുന്നത് കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ കൗമാരക്കാരനായ പ്രതിഭ എത്ര കൂൾ ആണെന്നാണ് ആരാധകർക്ക് അത്ഭുതം. കാൾസണിന്റെ ധീരതയെയും ബുദ്ധിശക്തിയെയും മൂന്നാമതും തോൽപിച്ച പ്രഗ്‌നാനന്ദയുടേതാണ് ഭാവിയെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഓൺലൈൻ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിലും മെയ് 20ന് നടന്ന ചെസ്സബിൾ മാറ്റേഴ്‌സ് ഓൺലൈൻ ടൂർണമെന്റിലും കാൾസണെയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസണെ തോൽപ്പിച്ച ഇന്ത്യൻ താരം കൂടിയാണ് ആർ പ്രഗ്നാനന്ദ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക