18 വയസ്സുള്ളപ്പോഴാണ് കൊളറാഡോ സ്വദേശിനിയായ ഇസബെല്ല ഗുസ്മാന്‍ തന്റെ സ്വന്തം അമ്മയെ കുത്തിക്കൊലപ്പെടുത്തിയത്. 150 തിലധികം തവണയാണ് ഇസബെല്ല അമ്മയുടെ ശരീരത്തിലേക്ക് കത്തി കുത്തിയിറക്കിയത്. 2013 ഓഗസ്റ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ടിക് ടോക്കിലെ സുന്ദരിയാണ് ഇസബെല്ല. ആള്‍ക്ക് ആരാധകര്‍ ഏറെയാണ്. സ്വന്തം അമ്മയായ യുന്‍ മി ഹോയെ കൊലപ്പെടുത്തുന്നത് വരെ ഇസബെല്ലയെ ‘സുന്ദരിയും’ ‘സ്വീറ്റിയും’ ആയിട്ടായിരുന്നു കുടുംബം കണ്ടിരുന്നത്. അവളുടെ സുന്ദര മുഖത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന ക്രൂരത അവരറിയുന്നത് 2013 ഓഗസ്റ്റിലാണ്.

ഭ്രാന്തമായ മാനസികാവസ്ഥയിലായിരുന്നു ഇസബെല്ലയെ അറസ്റ്റ് ചെയ്തത്. കോടതിമുറിയില്‍ ചിരിക്കുന്ന മുഖത്തോടെ പ്രത്യക്ഷപ്പെട്ട ഇസബെല്ലയുടെ ചിത്രം ഇന്നും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. ഇസബെല്ലയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കോടതി അവളെ വിദഗ്ധമായ ചികിത്സയ്ക്ക് നിര്‍ദ്ദേശിച്ചു. കുട്ടിക്കാലത്ത് തന്നെ പെരുമാറ്റ പ്രശ്നങ്ങള്‍ പ്രകടമാക്കിയിരുന്ന ആളായിരുന്നു ഇസബെല്ല. എന്നാല്‍, ആരും കാര്യമാക്കിയില്ല. പരിശോധനയ്‌ക്കൊടുവില്‍ ഇസബെല്ല സ്കീസോഫ്രീനിയ ബാധിച്ച ആളാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മറ്റുള്ളവര്‍ക്ക് ഭീഷണിയാകുന്ന സ്വഭാവമായതിനാല്‍ മാനസികാവസ്ഥ മാറുന്നത് വരെ അവളെ ഒരു മാനസികാരോഗ്യ സ്ഥാപനത്തില്‍ തുടരാന്‍ ജഡ്ജി ഉത്തരവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇസബെല്ല ഗുസ്മാന് ചെറുപ്പത്തില്‍ തന്നെ പെരുമാറ്റ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അഡ്മിഷന്‍ എടുക്കുന്ന സ്‌കൂളുകള്‍ നിന്നെല്ലാം പുറത്താക്കപ്പെട്ടിരുന്നു. ചികിത്സയ്ക്ക് വിധേയയാകാന്‍ മറ്റത്തരമുള്ള പ്രശ്‌നമായി മാതാപിതാക്കള്‍ കണ്ടില്ല. സംഭവ ദിവസം ഇസബെല്ല അമ്മയുമായി വഴക്കിട്ടു. വഴക്കിനിടെ ഇസബെല്ല, കത്തിയെടുത്ത് അമ്മയെ പലതവണ കുത്തി. ചോരവാര്‍ന്ന് ഇസബെല്ലയുടെ അമ്മ മരിച്ചു. അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗുസ്മാന്‍ അവളുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. പിറ്റേന്ന് അവളെ പോലീസ് കണ്ടെത്തി. കോടതിയിലെത്തിച്ചപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വിചിത്രമായ മുഖഭാവങ്ങളോടെ ഇസബെല്ല നിലയുറപ്പിച്ചു.

ഏഴ് വര്‍ഷത്തെ ആശുപത്രിവാസത്തിന് ശേഷം, തന്റെ സ്കീസോഫ്രീനിയ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ട ഇസബെല്ല തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. അമ്മയുടെ കയ്യില്‍ നിന്ന് വര്‍ഷങ്ങളോളം പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് ഇസബെല്ല ആരോപിച്ചു. ഇത് വാര്‍ത്തയായതോടെ, വിവിധ ടിക്‌ടോക്ക് ഉപയോക്താക്കള്‍ ഇസബെല്ലയുടെ പഴയ കോര്‍ട്ട് റൂം വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു. ‘സ്വീറ്റ് ബട്ട് സൈക്കോ’ എന്ന ടാഗ് ലൈന്‍ ആയിരുന്നു പലരും ഇതിനായി ഉപയോഗിച്ചത്. അവളുടെ കോടതി വിചാരണയുടെ ഒരു വീഡിയോ സമാഹാരം ഏകദേശം രണ്ട് ദശലക്ഷം കാഴ്‌ചകള്‍ നേടി. ആളുകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഗുസ്മാന്റെ ബഹുമാനാര്‍ത്ഥം ഫാന്‍ പേജുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇന്നും ഇസബെല്ലയുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക