കൊച്ചി നഗരത്തിലെ ഹോട്ടലുകളും ഫ്ലാറ്റുകളും ലഹരി മാഫിയ കൈയടക്കുന്നതായി റിപ്പോർട്ട്. വാടക വീടുകളിലും ഫ്‌ളാറ്റുകളിലും ഹോട്ടൽ മുറികളിലുമാണ് പ്രധാനമായും മയക്കുമരുന്ന് കച്ചവടം നടക്കുന്നത്. ദമ്പതികളെന്ന വ്യാജേന യുവാക്കളും യുവതികളും ലഹരി ലൈംഗിക ഇടപാടുകൾക്കായി ഇവിടങ്ങൾ ഉപയോഗിക്കുന്നു. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഹോട്ടലുടമകൾ ഒരുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ എംഡിഎംഎ, എൽഎസ്ഡി ഉൾപ്പെടെയുള്ള സിന്തറ്റിക് മയക്ക് മരുന്നുകൾ കൊച്ചി നഗരത്തിൽ സുലഭമാണ്. മയക്കുമരുന്ന് ഇടപാടുകൾക്ക് മറയില്ലെന്ന് പോലീസ് പോലും പറയുന്നു. സോഷ്യൽ മീഡിയ വഴിയുള്ള കോഡ് ഭാഷയിലൂടെയാണ് പലരും ഒത്തുകൂടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയിലെ ഹോട്ടൽ ഉടമകൾ ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഫ്‌ളാറ്റും വീടും വാടകയ്ക്ക് എടുത്ത് ലഹരി പാർട്ടികൾ നടത്തുന്നവരുണ്ട്. നഗരത്തിൽ കർശന പരിശോധന നടത്താൻ പൊലീസും എക്സൈസും തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക