തൊടുപുഴ: ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.

ഇതിന് മുമ്പും യൂനുസ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നു. പോലീസിന്റെ സംശയം ഒഴിവാക്കാനായി ലോഡ്ജിൽ 22കാരിയായ അക്ഷയയെ ഉപയോഗിച്ചായിരുന്നു വിൽപന. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവരിൽ നിന്ന് 6.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയും യുവാവും തൊടുപുഴയിലെ ലോഡ്ജിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. എം.ഡി.എം.എ.യുമായി എത്തിയശേഷം ഇത് വിൽക്കുന്നത് വരെ ഇരുവരും ഇവിടെ തന്നെ കഴിയുകയായിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ പ്രധാനമായും മയക്കുമരുന്ന് വിതരണം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക