ചെന്നൈ: ശിവശങ്കരി എന്ന വീട്ടമ്മയുടെ പരാതിയിൽ ഇടപാടുകാർക്കിടയിൽ ‘കില്ലാടി ദമ്പതികൾ’ എന്നറിയപ്പെട്ടിരുന്ന കാമാക്ഷിയെയും കാർത്തികേയനെയും ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കൽപട്ട് ജില്ലയിലെ റെയിൽവേ നഗർ ഏഴാം സ്ട്രീറ്റിൽ ശിവശങ്കരിയുടെ വീടിന് എതിർവശത്താണ് ‘കില്ലാഡി ദമ്പതികൾ’ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

“കോടികളുടെ ഓഹരിവിപണിയിലെ തട്ടിപ്പിൽ കുടുങ്ങിയ തമിഴ്‌നാട്ടിലെ ‘കില്ലാടി ദമ്പതികൾ’ കെട്ടിപ്പടുത്തത് നുണകൾ കൊണ്ടു സൃഷ്ടിച്ച സാമ്രാജ്യമായിരുന്നു. ആ നുണകളെല്ലാം ഞാൻ വിശ്വസിച്ചിരുന്നു. ഓഹരി വിപണിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ കോടികൾ കൊയ്യാമെന്ന് ഞാൻ സ്വപ്നം കണ്ടു. ആളുകളെ വിശ്വസിപ്പിക്കാൻ അവർ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പരസ്യം ചെയ്തുകൊണ്ടിരുന്നു. വാട്ട്‌സ്ആപ്പിലൂടെ അവർ പല പരസ്യങ്ങളും കാണിച്ചുതന്നു. തട്ടിപ്പാണെന്ന് തിരിച്ചറിയാൻ വൈകി. അപ്പോഴേക്കും ഏകദേശം 16,50,000 രൂപ നഷ്ടപ്പെട്ടിരുന്നു,” തമിഴ്‌നാട് ചെങ്കൽപട്ട് സ്വദേശിയായ ശിവശങ്കരി കണ്ണീരോടെ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശിവശങ്കരിയുടെ ഇടപെടലാണ് തമിഴ്നാടിനെ പിടിച്ചുകുലുക്കിയ 5 കോടിയുടെ ഓഹരിവിപണിയി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തങ്ങളുടെ ജോലി സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗാണെന്ന് ദമ്പതികൾ എല്ലാവരോടും പറഞ്ഞിരുന്നത്. ഓഹരികളുടെ ഓൺലൈൻ ട്രേഡിംഗിൽ സജീവമായി പങ്കെടുക്കാൻ അവർ നിരവധി ആളുകളെ പ്രചോദിപ്പിച്ചു. സ്റ്റോക്ക് മാർക്കറ്റ് വഴി ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്.

ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിന് മൂലധനം ആവശ്യമാണെന്നും തുടക്കത്തിൽ നല്ലൊരു തുക നിക്ഷേപിച്ചാൽ പ്രതിദിന ലാഭം ലഭിക്കുമെന്നും ഇവർ ആളുകളോട് വാഗ്ദാനം ചെയ്യും. ഇതിനുശേഷം വിശ്വാസ്യത കൈവരിക്കാൻ കാമാക്ഷിയുടെ സഹോദരൻ ഭദ്രകാളിമുത്തു, അമ്മായിയപ്പൻ ജഗനാഥൻ, അമ്മായിയമ്മ മഹേശ്വരി, കുടുംബസുഹൃത്ത് വിഘ്നേശ്വരൻ, ഭാര്യ ഭുവനേശ്വരി എന്നിവർ ലക്ഷ്യമിടുന്ന ഇരകളുടെ വീട്ടിൽ ചെന്ന് വിജയഗാഥകൾ പറയുമായും. മാർക്കറ്റിൽ നിന്ന് പ്രതിദിനം 5 ലക്ഷം മുതൽ 10 ലക്ഷം വരെ ലഭിക്കുമെന്ന് എന്ന് ബോധ്യപ്പെടുത്തിയാണ് വൻ തുക തട്ടിയെടുക്കുന്നത് വാട്‌സ്ആപ്പ് വഴിയുള്ള നിരവധി പരസ്യങ്ങളായിരുന്നു ഇവരുടെ തുറുപ്പുചീട്ട്. പലരും അവർക്ക് പണം നൽകി. ഇത്തരത്തിൽ നിക്ഷേപം നൽകുന്ന ആളുകളുടെ വിലാസം ഉപയോഗിച്ചാണ് പുതിയ ആളുകളെ വലയിൽ വീഴ്ത്തിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക