പാലക്കാട്: അട്ടപ്പാടി മധു വധ കേസിലെ പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതി ജഡ്ജി പറഞ്ഞു. ജഡ്ജിയുടെ ഫോട്ടോ സഹിതം മോശം വാർത്ത കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ മറുപടി പറയേണ്ടിവരുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ കോടതി പറഞ്ഞു. കേസിലെ 3, 6, 8, 12 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതി പരാമർശം.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസിലെ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനം മൂലമാണ് സാക്ഷികൾ കൂറുമാറിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളെ നേരിട്ടും ഇടനിലക്കാർ വഴിയും സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. മധു കേസിലെ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഷിഫാനെയും ഡ്രൈവറെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക