ചെന്നൈ: ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ തമിഴ്‌നാട് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി പ്രകാരം ബസിൽ സ്ത്രീകളെ തുറിച്ചുനോക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

തുറിച്ചുനോക്കുക, വിസിലടിക്കുക, അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, ലൈംഗികമായി സമീപിക്കുക എന്നിവയെല്ലാം നിയമഭേദഗതി പ്രകാരം ശിക്ഷാർഹമായ പ്രവൃത്തികളാണ്. സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുന്ന പുരുഷൻമാരെ കണ്ടക്ടർമാരെ കണ്ടക്ടർ പോലീസിൽ ഏൽപ്പിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോശമായി പെരുമാറുന്ന കണ്ടക്ടർമാർക്കും കടുത്ത ശിക്ഷയാണ് ഭേദഗതി ചെയ്ത നിയമം വ്യവസ്ഥ ചെയ്യുന്നത്. സ്ത്രീകളെ അനുചിതമായി സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരെ കേസെടുക്കാം. ലൈംഗികതയെ ഉണർത്തുന്ന തമാശകളും മോശം കമന്റുകളും ഉണ്ടാക്കുന്നതും കുറ്റകരമാണെന്ന് നിയമം അനുശാസിക്കുന്നു. ബസുകളിൽ കണ്ടക്ടർമാർ പരാതി പുസ്തകം സൂക്ഷിക്കണം. ആവശ്യപ്പെട്ടാൽ ഇത് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണമെന്നും നിയമം അനുശാസിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക