തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയുടെ താത്കാലിക ബാൻഡേജ് മാറ്റിയ ഡോക്ടർ ഞെട്ടി. കാരണം ഒരു കോണ്ടം പാക്കറ്റാണ് മരുന്നിനൊപ്പം മുറിവേറ്റ സ്ഥലത്ത് ഡോക്ടർക്ക് കാണാനായത്. മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലെത്തിയ യുവതിയുടെ തലയിൽ നിന്നാണ് ബാൻഡേജിൽ മരുന്നിനൊപ്പം കോണ്ടം പാക്കറ്റും കണ്ടെത്തിയത്.

മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് രേഷ്മ ബായി എന്ന യുവതി ആദ്യം പോയത്. ഇവിടെയുള്ള നഴ്സ് ഒരു കോണ്ടം ചേർത്ത് ബാൻഡേജ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ രേഷ്മയോട് ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് യുവതി മൊറേനയിലെ ആശുപത്രിയിലെത്തി. സംഭവം വിവാദമായതോടെ യുവതിയെ ബാൻഡേജ് കെട്ടിച്ച നഴ്സിനെ സംസ്ഥാന ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക