കുന്നംകുളം: മകന്റെ പ്രണയ പങ്കാളിയായ യുവാവ് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പിതാവിന്റെ പരാതി. കുന്നംകുളം കടവല്ലൂർ സ്വദേശിയായ വിമുക്തഭടനാണ് മകന്റെ സ്വവർഗാനുരാഗിയായ സുഹൃത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. വർക്കല നഗരസഭയിലെ ശ്രുതി എന്ന വാടകവീട്ടിൽ താമസിക്കുന്ന നിശാന്തി(30)നെതിരെയാണ് പരാതി. സൗഹൃദത്തിലൂടെ മകനുമായി ബന്ധം സ്ഥാപിച്ച യുവാവ് വ്യാജപ്രചാരണത്തിലൂടെ മകനെ പ്രണയത്തിലാക്കി. പലതവണയായി പണവും കാറും സ്വർണാഭരണങ്ങളും അപഹരിച്ചു.

2017ൽ ഒൺലെൻ ചാറ്റിലൂടെയാണ് നിശാന്ത് ബിരുദധാരിയായ മകനെ പരിചയപ്പെടുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. സമ്പന്നനായ നായർ കുടുംബത്തിലെ അംഗമാണെന്നും അച്ഛൻ വിദേശത്താണെന്നും അമ്മ കോളേജ് പ്രൊഫസറാണെന്നും യുവാവ് മകനെ വിശ്വസിപ്പിച്ചു. രണ്ട് സഹോദരിമാരിൽ ഒരു സഹോദരിയുടെ ഭർത്താവ് ഡോക്ടറും മറ്റൊരു സഹോദരിയുടെ ഭർത്താവ് ഗൾഫിലുമാണ്. സ്വത്ത് തർക്കത്തെ തുടർന്ന് വാടക വീട്ടിലാണ് താമസമെന്നും സ്വവർഗ ബന്ധം അറിഞ്ഞപ്പോൾ ഹൃദയാഘാതം വന്നാണ് അച്ഛൻ മരിച്ചതെന്നും യുവാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റുള്ളവരുടെ സ്നേഹം ലഭിക്കാതെ ഏകാന്ത ജീവിതം നയിക്കുകയാണെന്ന് പറഞ്ഞ് വൈകാരികമായി മകന്റെ മനസ്സ് കീഴടക്കിയെന്നും വിമുക്തഭടൻ പറയുന്നു. ഇതെല്ലാം വിശ്വസിച്ച മകൻ യുവാവിനെ പൂർണമായി വിശ്വസിച്ച് പലതവണ കരിക്കാടുള്ള വീട്ടിൽ താമസിച്ചിരുന്നതായി പിതാവ് പറഞ്ഞു. അതിനിടെ, യൂറോപ്പിലെ സാങ്കേതിക സർവകലാശാലയിൽ പിഎച്ച്ഡിക്ക് പ്രവേശനം നേടി മകൻ വിദേശത്തേക്ക് പോയി. ഈ സമയം, കോവിഡ് ബാധിച്ച് തന്റെ ഒരു വൃക്ക പ്രവർത്തനരഹിതമാണെന്നും ഡയാലിസിസിന് പണം വേണമെന്നും പറഞ്ഞ് യുവാവ് പല ഘട്ടങ്ങളിലായി പണം തട്ടിയെടുത്തു.

ഏകമകന്റെ സമ്മർദത്തിലാണ് പലപ്പോഴും പണം നൽകിയിരുന്നത്. പണം നൽകിയതിന്റെ രേഖകളുണ്ട്. കൂടാതെ, 2019-ൽ വിമുക്തഭടന്റെ പേരിൽ വടക്കാഞ്ചേരി ആർ.ടി.ഒ. ഓഫീസിൽ രജിസ്റ്റർ ചെയ്തിരുന്ന ബെലാനോ കാറും യുവാവ് പിടിച്ചെടുത്തു. ഉടൻ തിരികെ നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയ കാർ പിന്നീട് കാണാനില്ല. വീട്ടിലെത്തിയ യുവാവ് പണയം വയ്ക്കാനായി അഞ്ച് പവന്റെ മാലയും സൂക്ഷിച്ചിരുന്നു. ഇതിന് പുറമെ വീട്ടിൽ നിന്ന് മകളുടെ രണ്ട് മാലകൾ മോഷ്ടിച്ചതായും പിതാവ് പരാതിയിൽ പറയുന്നു. ഇപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്താൻ തുടങ്ങി. പണം നൽകാത്തപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വിമുക്തഭടൻ പരാതിയിൽ പറയുന്നു. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക