നടിയും സംവിധായികയും നിർമ്മാതാവും എഴുത്തുകാരിയുമായി ചലച്ചിത്രരംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് സുഹാസിനി മണിരത്നം. തമിഴ് സിനിമാലോകത്തെ കൈപ്പിടിയിലൊതുക്കിയ താരോദയം. തമിഴ് തെലുങ്ക് മലയാളം കന്നഡ തുടങ്ങി നിരവധി ഭാഷാ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടി.

മഹേന്ദ്രൻ സംവിധാനം ചെയ്ത നെഞ്ചകത്തെ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് ചുവടുവെക്കുന്നത്. 1961 ഓഗസ്റ്റ് 15 ന് പരമക്കുടി എന്ന ഗ്രാമത്തിൽ ജനിച്ച സുഹാസിനി ചെറുപ്പത്തിൽ തന്നെ പിതാവിന്റെ സഹോദരൻ കമലഹാസനൊപ്പം മദ്രാസിലേക്ക് താമസം മാറ്റി, അവിടെ സിനിമാട്ടോഗ്രഫി പഠിക്കാൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. പിന്നീട് ക്യാമറ അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് അഭിനയത്തിലേക്കുള്ള വഴി തുറന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ സുഹാസിനിയുടെ പുതിയ വിശേഷങ്ങളെ കുറിച്ചുള്ള ആവേശത്തിലാണ് സോഷ്യൽ മീഡിയ. സുഹാസിനിയുടെ 61-ാം പിറന്നാൾ ആഘോഷത്തിന്റെ വിശദാംശങ്ങളാണിത്. കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു താരത്തിന്റെ 61-ാം പിറന്നാൾ. നടിമാരായ ഖുശ്ബു, ലിസി, രാധിക, പൂർണിമ, അനുഹാസൻ എന്നിവരും പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു.
തന്റെ പ്രിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സുഹാസിനിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക