തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചു. നാളെ ചർച്ചയ്ക്ക് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ സമരക്കാരെ ക്ഷണിച്ചിട്ടുണ്ട്. സർക്കാരിന്റെ ക്ഷണം ലത്തീൻ അതിരൂപത സ്വീകരിച്ചു. സമര സമിതി നേതാവ് വികാരി ജനറൽ യൂജിൻ പെരേരയുമായി മന്ത്രി സംസാരിച്ചു. സമരക്കാരുമായി കൂടിയാലോചിച്ച ശേഷം ചർച്ചയുടെ സമയവും സ്ഥലവും മന്ത്രി ആന്റണി രാജു തീരുമാനിക്കും.

അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കവാടം ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ ഇന്നും തുറമുഖ കവാടത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വൈദികരുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി തുറമുഖ കവാടത്തിലെത്തി. പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ മറികടന്ന് തുറമുഖ കവാടത്തിൽ പതാക ഉയർത്തി. കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ സമരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ നേതാവ് വി.ഡി. സമരക്കാർക്ക് പൂർണ പിന്തുണയുമായാണ് സതീശൻ ഇന്ന് സമരത്തിനെത്തിയത്. ദുരിത ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. സർക്കാർ അവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യാമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക