പാലക്കാട്: സിപിഎം കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയ തർക്കവും വ്യക്തിവൈരാഗ്യവുമാണെന്ന് പാലക്കാട് എസ്പി ആർ.വിശ്വനാഥ്. കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും എസ്പി അറിയിച്ചു.

2019 മുതൽ ഷാജഹാനുമായി പ്രതികൾക്ക് തർക്കമുണ്ട്.ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതോടെ അകലം വർധിച്ചു. നവീൻ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തിരുന്നു.രാഖി പൊട്ടിച്ചു കളയുകയും നവീനെ ആക്ഷേപിച്ചു വിടുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീകൃഷ്ണ ജയന്തി ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും വൈരാഗ്യത്തിന് കാരണമായെന്നും എസ്പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടുപേരിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ നേരിട്ട് പങ്കെടുത്ത ശബരീഷ്, സുജീഷ്, അനീഷ്, നവീൻ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർ കസ്റ്റഡിയിലുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി വിശ്വനാഥ് പറഞ്ഞു.

രക്തസ്രാവത്തെ തുടർന്നാണ് ഷാജഹാൻ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലയാളികളുടെ ആക്രമണത്തിൽ ഷാജഹാന്റെ കാലിനും കൈക്കും ആഴത്തിൽ മുറിവേറ്റു. വാളുകളും കത്തികളും ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചത്. ശരീരത്തിൽ ചെറുതും വലുതുമായ പന്ത്രണ്ടോളം മുറിവുകൾ ഉണ്ടായിരുന്നു. പ്രത്യാക്രമണം ഭയന്ന് രക്തം വാർന്നു നിലത്ത് വീഴുന്നതുവരെ അക്രമികൾ ഷാജഹാനെ വളഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക