കോട്ടയം : കോട്ടയം മൂലവട്ടത്ത് മാധ്യമ പ്രവർത്തകന്റെ വീട്ടിലെത്തി അയൽവാസിയുടെ ഗുണ്ടാ അക്രമം. കോട്ടയം കത്തി കൊണ്ടുള്ള അക്രമണത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മൂലവട്ടം ഇഞ്ചക്കടങ്ങിൽ രാകേഷ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. അയൽവാസിയായ കോട്ടയം മൂലവട്ടം സ്വദേശി വിനോദ് മദ്യപിച്ചെത്തി രാകേഷിന്റെ വീട്ടിൽ അക്രമണം അഴിച്ചുവിട്ടുകയായിരുന്നു.

രാകേഷിന്റെ വീട്ടിൽ വളർത്തുന്ന നായയുടെ പേരിൽ അനാവശ്യമായി അയൽവാസിയായ വിനോദ് ആക്രമണം നടത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് രാകേഷിന്റെ വീട്ടിലെത്തിയ ഇയാൾ വീട്ടിലെ മറ്റ് അംഗങ്ങളെ ഉൾപ്പടെ തെറി വിളിക്കുകയും ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാൾ വീട്ടുകാർ ഉൾപ്പടെയുള്ളവർക്ക് നേരെ ഭീഷണി മുഴക്കി. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർക്ക് നേരെ വിനോദ് കയ്യിൽ കരുതിയിരുന്ന കത്തി വീശുകയായിരുന്നു. തടസം നിൽക്കാൽ ശ്രമിക്കവേ രാകേഷിന്റെ കയ്ക്കും പരിക്കേറ്റു . കൈയ്ക്ക് പരിക്കേറ്റ രാകേഷിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക