വഴിയാത്രക്കാരെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ലാന്‍ഡ് ചെയ്ത് യാത്രാവിമാനം. ഗ്രീസിലെ സ്കിയാതോസ് ദ്വീപില്‍ ലാന്‍ഡ് ചെയ്ത വിസ്‌എയര്‍ ആണ് അപകടകരമായി താഴ്ന്നുപറന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സ്കിയാതോസ് അലക്സാന്‍ഡ്രോസ് പപഡിമാന്റിസ് വിമാനത്താവളത്തിലിറങ്ങുന്നതിനായാണ് വിമാനം എത്തിയത്. കടലിനു മുകളില്‍ നിന്ന് ദ്വീപിലേക്കെത്തുന്നതോടെ വിമാനം അപകടകരമാം വിധം താഴ്ന്നുപറക്കുകയാണ്. അവിടെ നില്‍ക്കുകയായിരുന്ന ഒരാളെ തൊട്ടുതൊട്ടില്ലെന്ന തരത്തിലാണ് വിമാനത്തിന്റ് മുന്‍ ചക്രം കടന്നുപോയത്. വിമാനം വരുന്നത് കാണുമ്ബോഴേ ആളുകള്‍ ഓടിമാറുന്നത് വിഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക