കോട്ടയം: തൃക്കൊടിത്താനത്ത് വീടുകയറി ആക്രമിച്ച സംഭവത്തില്‍ കേസെടുത്തു. സി പി എം പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്. പഞ്ചായത്തംഗം ബൈജു, സുനില്‍, മിജു എന്നിവര്‍ക്കെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവരെയാണ് ആക്രമിച്ചത്. ഇരുവരും ചികിത്സയിലാണ്. അക്രമം അതിര്‍ത്തി തര്‍ക്കം മൂലമാണെന്നും, പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പൊലീസ് നടപടി വൈകിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക