ദില്ലി: നിതീഷ് കുമാര്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലായിരുന്നു ബീഹാറില്‍ ബിജെപി. എന്നാല്‍ എന്‍ഡിഎ വിട്ട് നിതീഷ് പോയത് ബീഹാറില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സര്‍വേ. ഇന്ത്യാ ടുഡേ സീ വോട്ടര്‍ സര്‍വേയിലാണ് വലിയ തിരിച്ചടിയാണ് ബിജെപി സഖ്യം നേരിടാന്‍ പോകുന്നതെന്ന് പറയുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സര്‍വേ പറയുന്നു. അദ്ദേഹത്തിനെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനോ യുപിഎയ്‌ക്കോ സാധിക്കില്ലെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ ബീഹാറില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി 22 മാസം മാത്രമാണ് ഉള്ളത്. പ്രധാനമന്ത്രിയുടെ ജനപ്രീതി ബീഹാറില്‍ അടക്കം വര്‍ധിക്കുന്നുവെന്നാണ് സര്‍വേയില്‍ പറയുന്നത്. എട്ട് വര്‍ഷം പ്രധാനമന്ത്രിയായി ഇരുന്നിട്ടും മോദിയുടെ ജനപ്രീതിയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. പ്രതിപക്ഷ നേതാക്കളൊന്നും അദ്ദേഹത്തിന്റെ അടുത്തെത്തില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് നടത്തുകയാണെങ്കില്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്ന് സര്‍വേ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക