‘ആടുപുലിയാട്ടം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. ജന്മദിനത്തിന് മുന്നോടിയായി ഷീലുവിന് ഒരു മിനികൂപ്പര്‍ സമ്മാനിച്ചിരിക്കുകയാണ് ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാം മാത്യു. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ ഐവി മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പര്‍ കണ്‍ട്രിമാനാണ് ഷീലുവിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 42 ലക്ഷം മുതല്‍ 46 ലക്ഷം വരെയാണ് ഇതിന് വില വരുന്നത്. തന്റെ പുതിയ മിനി കൂപ്പര്‍ കണ്‍ട്രിമാന്റെ ചിത്രങ്ങളും ഷീലു ഷെയര്‍ ചെയ്തിട്ടുണ്ട്.

വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഷീ ടാക്സി എന്ന ചിത്രമാണ് ഷീലുവിന് ശ്രദ്ധ നേടി കൊടുത്തത്. മംഗ്ലീഷ്, കനല്‍, പുതിയ നിയമം, ആടുജീവിതം, പുത്തന്‍പണം, പട്ടാഭിരാമന്‍, ശുഭരാത്രി, അല്‍ മല്ലു, സ്റ്റാര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഷീലു അഭിനയിച്ചിട്ടുണ്ട്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിര്‍മാതാവ് ഭര്‍ത്താവായ എബ്രഹാം മാത്യു ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക