ന്യൂഡെല്‍ഹി: ഇന്‍ഡ്യയിലെ സാമ്ബത്തികമായി ദുര്‍ബലരായ ജനങ്ങള്‍ക്ക് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന (Ayushman Bharat Yojana).
ഈ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ആയുഷ്മാന്‍ ഭാരത് യോജന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന എന്നും അറിയപ്പെടുന്നു.

2018ലാണ് കേന്ദ്ര സര്‍കാര്‍ ആയുഷ്മാന്‍ ഭാരത് യോജന ആരംഭിച്ചത്. ഇതുപ്രകാരം ഗുണഭോക്താവിന് ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുന്നു. ഈ കാര്‍ഡിന്റെ സഹായത്തോടെ കേന്ദ്രസര്‍കാര്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ അഞ്ചുലക്ഷം രൂപവരെ ചികിത്സ ലഭിക്കും. ഈ പദ്ധതി രാജ്യത്ത് ധാരാളം ആളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോഗ്യതയുണ്ടോ?

ഈ സ്കീമില്‍ അപേക്ഷിക്കുന്നതിന് മുമ്ബ് നിങ്ങളുടെ യോഗ്യത പരിശോധിക്കേണ്ടതുണ്ട്. കുടുംബത്തില്‍ അംഗവൈകല്യമുള്ളവര്‍, ഭൂരഹിതര്‍, പട്ടികജാതി അല്ലെങ്കില്‍ ഗോത്രത്തില്‍ നിന്നുള്ള അപേക്ഷകര്‍, ദിവസക്കൂലിയായി ജോലി ചെയ്യുന്നവര്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, അഗതികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നിങ്ങള്‍ യോഗ്യരാണോ എന്നറിയുന്നതിനായി ആയുഷ്മാന്‍ ഭാരത് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് https://pmjay.gov.in/ സന്ദര്‍ശിക്കുക. ശേഷം AM I Eligible എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതിനുശേഷം സെക്ഷനിലെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ വഴി ലോഗിന്‍ ചെയ്യണം. അടുത്ത ഘട്ടത്തില്‍, നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള രണ്ട് ഓപ്ഷനുകള്‍ കാണും. തുടര്‍ന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. ഈ പ്രക്രിയയ്ക്ക് ശേഷം നിങ്ങള്‍ക്ക് നിരവധി വിഭാഗങ്ങള്‍ ലഭിക്കും. ആ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍

1. ഔദ്യോഗിക വെബ്സൈറ്റ് https://nhm(dot)gov(dot)in/സന്ദര്‍ശിക്കുക.
2. Click Here എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക.
3. നിങ്ങളുടെ മുന്നില്‍ ഒരു ബോക്സ് തുറക്കും, അതില്‍ മൊബൈല്‍ ഫോണ്‍ നമ്ബറും ആധാര്‍ നമ്ബറും നല്‍കുക.
4. Submit ക്ലിക് ചെയ്യുക.
5. ലോഗിന്‍ ഐഡിയും പാസ്‌വേഡും ലഭിക്കും.
6. തുടര്‍ന്ന് ഹോം പേജിലേക്ക് തിരികെ വന്ന് Registration ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
7. ഇതിന് ശേഷം നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ ഒരു OTP വരും, അത് നല്‍കുക.
8. തുടര്‍ന്ന് Dashboard നിങ്ങളുടെ മുന്നില്‍ കാണാം. അതില്‍ ക്ലിക് ചെയ്താല്‍ Menu കാണാം.
9. തുടര്‍ന്ന് ഇവിടെയുള്ള Ayushman Card Self Registration ക്ലിക് ചെയ്ത് മുഴുവന്‍ ഫോമും പൂരിപ്പിക്കുക.
10.ആവശ്യപ്പെട്ട എല്ലാ രേഖകളും സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക. ഇതിനുശേഷം, അതിന്റെ രസീത് നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.

ഇതുകൂടാതെ, അടുത്തുള്ള പൊതു സേവന കേന്ദ്രം സന്ദര്‍ശിച്ചും യോഗ്യത പരിശോധിക്കുകയും രജിസ്‌ട്രേഷന്‍ നടത്തുകയും നടത്തുകയും ചെയ്യാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക