കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ് ടിക് ടോക്ക് റീല്‍സ് താരം വിനീത് ബലാത്സംഗകേസില്‍ അറസ്റ്റിലായത്. ചുവന്ന ചുണ്ടുകളും മീശയുമാണ് വിനീതിന് ആരാധകരെ നേടിക്കൊടുത്തത്. എന്നാല്‍ റീല്‍സിലെ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് വിനീതിന്റെ യഥാര്‍ത്ഥ മുഖം. അടിപിടി കേസ് തൊട്ടു മോഷണം വരെയുള്ള കേസുകളില്‍ പ്രതിയായ വിനീത് യുവതികളോട് പറയുന്നത് മുഴുവന്‍ കള്ളമായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തില്‍ പ്രതികരണവുമായി ഡോ. അനുജ ജോസഫ്.

കുറിപ്പ് പൂര്‍ണ്ണ രൂപം,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിക് ടോക്ക് റീല്‍സ് താരം വിനീത് ബലാത്സംഗകേസില്‍ അറസ്റ്റില്‍,

മൂപ്പര് ഇച്ചിരി കൂടിയ ഇനമാണ്, ഫില്‍റ്റര്‍ കോഫിയില്‍ മുങ്ങിപ്പോയാണ് പെങ്കൊച്ചുങ്ങളുടെ മനസ്സിനെ ആളു കീഴടക്കിയതു പോലും,

അടിപിടി കേസ് തൊട്ടു മോഷണം, കൂട്ടത്തില്‍ മീശ പിരിക്കല്‍ ഇതൊക്കെയാണ് ആളുടെ പ്രവര്‍ത്തനമേഖല.
ഏതായാലും മൂപ്പരുടെ ഫോണില്‍ നിന്നും ഒരുപാടു പെണ്‍കുട്ടികളുടെ അശ്ലീല പടങ്ങളൊക്കെ കണ്ടെത്തിയെന്നാണ് കേള്‍ക്കുന്നതു ,instagram ലൊക്കെ റീല്‍സ് മേഖല യില്‍ കഴിവ് തെളിയിക്കാനുള്ള ടിപ്സ് പറഞ്ഞു കൊടുത്താണ് ആളു പെങ്കൊച്ചുങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ചത് പോലും,
പരാതിയുമായി പല പെങ്കൊച്ചുങ്ങളും രംഗത്തു വന്നിട്ടുണ്ടെന്നും കേള്‍ക്കുന്നു,

അടുത്തിടെ കാര്‍ വാങ്ങാന്‍, കൂട്ടിനായി വിളിച്ച പെങ്കൊച്ചിനെ ഇയാള്‍ സ്വകാര്യ ഹോട്ടലില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്തു പോലും(ആ ‘സല്‍ഗുണ’ സമ്ബന്നയുടെ nude photos ഉം ആളുടെ ഫോണില്‍ ഉണ്ടെത്രെ )
‘പീഡനം’ ആണ് പിള്ളേച്ചാ, കേസ് കൊടുക്കണം,അല്ല പിന്നെ

ആ പെങ്കൊച്ചു ഒരു പാവമായിരുന്നു, അവളുടെ ഫോണില്‍ നിന്നും അവളറിയാതെ ഫോട്ടോയൊക്കെ പറന്നു ആ fraud ന്റെ ഫോണില്‍ കയറി ,ഇതാണ് ലോജിക് ഇല്ലാത്ത മാജിക്‌!
കഷ്ടം, സ്വകാര്യ ഹോട്ടലിലേയ്ക്ക് കൊണ്ടു പോയപ്പോഴും അവള്‍ക്കൊന്നും അറിയില്ലായിരുന്നു,
പാവം പെങ്കൊച്ചു, നിലവിളിക്കാന്‍ പോലും മറന്നു പോയി,

ഇതൊക്കെ വിശ്വസിക്കാന്‍ ഇതു വെള്ളരിക്കപ്പട്ടണമൊന്നുമല്ല പെങ്കൊച്ചേ,
ഇവനെയൊക്കെ പോലുള്ളവന്മാരുടെ ചെയ്തികള്‍ ഈ സമൂഹത്തില്‍ നടക്കുന്നത് അറിയാത്തവര്‍ ഒന്നുമല്ലല്ലോ നിങ്ങളൊക്കെ, വിളിക്കുന്ന എല്ലായിടത്തും പോയിട്ടു, അവസാനം പീഡനം,ഭീഷണി, ബലാത്സംഗം.

അറസ്റ്റ് ചെയ്യുമ്ബോള്‍ ആ ‘സല്‍ഗുണ സമ്ബന്ന’ മാരെ കൂടെ പ്രതിപട്ടികയില്‍ ചേര്‍ക്കണം എന്നാണ് കവി ഉദ്ദേശിക്കുന്നത്,ഓരോ fraud കള്‍ വിളിക്കുമ്ബോള്‍ സുരക്ഷ പോലും മറന്നു, ഓരോയിടത്തു ചെന്നിട്ടു ഒന്നും ഞാന്‍ അറിഞ്ഞില്ല, കേട്ടില്ല, എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ മാത്രം
Dr. Anuja Joseph

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക