അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയില്‍ വര്‍ധന. ഒരു വര്‍ഷം കൊണ്ട് 26.13 ലക്ഷം രൂപ വര്‍ധിച്ചു. 2.23 കോടിയിലധികം മൂല്യമുള്ള ആസ്തിയാണ് പ്രധാനമന്ത്രിക്കുള്ളത്. ഇതില്‍ കൂടുതലും ബാങ്ക് നിക്ഷേപമായിട്ടാണ് ഉള്ളത്. ഗാന്ധിനഗറിലെ ഭൂമിയില്‍ തന്റെ വിഹിതം ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നുമില്ല.

ബോണ്ടിലോ ഷെയറിലോ മ്യൂച്വല്‍ ഫണ്ടുകളിലോ അദ്ദേഹത്തിന് നിക്ഷേപമില്ല. സ്വന്തമായി വാഹനമില്ല. എന്നാല്‍ 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ ഉണ്ട് എന്നാണ് മാര്‍ച്ച്‌ 31 വരെ അപ്ഡേറ്റ് ചെയ്ത സ്വത്ത് വിവര പട്ടികയില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വിശദാംശങ്ങള്‍ പ്രകാരം 2022 മാര്‍ച്ച്‌ 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2,23,82,504 രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2002 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മൂന്ന് പേര്‍ക്ക് തുല്യ ഉടമസ്ഥതയുള്ള ഒരു റെസിഡന്‍ഷ്യല്‍ പ്ലോട്ട് അദ്ദേഹം വാങ്ങിയിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍വേ നമ്ബര്‍ 401/എ പ്രകാരം ഓരോരുത്തര്‍ക്കും 25 ശതമാനം തുല്യമായ വിഹിതം ഉള്ളതിനാല്‍ സ്വത്ത് അദ്ദേഹം മറ്റു രണ്ട് കക്ഷികള്‍ക്കുമായി ദാനം ചെയ്തു നല്‍കി എന്നാണ് പറയുന്നത്.

2022 മാര്‍ച്ച്‌ 31-ന് പ്രധാനമന്ത്രിയുടെ കൈയിലുള്ള പണം 35,250 രൂപയും അദ്ദേഹത്തിന്റെ പോസ്റ്റ് ഓഫീസിലുള്ള നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 9,05,105 രൂപയും 1,89,305 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുമുണ്ട്. പ്രധാനമന്ത്രിയുടെ ക്യാബിനറ്റ് മന്ത്രിമാരില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ട്.

29 ക്യാബിനറ്റ് മന്ത്രിമാരില്‍, കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ തങ്ങളുടെയും അവരുടെ ആശ്രിതരുടെയും സ്വത്ത് വെളിപ്പെടുത്തിയവരില്‍ ധര്‍മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, ആര്‍ കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, പര്‍ഷോത്തം രൂപാല, ജി കിഷന്‍ റെഡ്ഡി എന്നിവരും ഉള്‍പ്പെടുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയും തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക