അഴിമതിക്കാരായ രാഷ്ട്രീയക്കാരുമായി കൈകോര്‍ക്കുന്നു എന്ന് പഴികേള്‍ക്കുന്നവരാണ് പോലീസുകാര്‍. മുന്‍കാലങ്ങളില്‍ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആരോപണം പൊതുവെ ഉയരുന്നത്. ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിയിച്ച നിരവധി പോലീസുകാരുമുണ്ട്. സത്യത്തിന് വേണ്ടി, ശരിയുടെ ഭാഗം നിന്നവര്‍. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്ബോള്‍ രാജ്യത്തെ പ്രഗത്ഭരായ ഐ.പി.എസ് ഉദ്യോഗസ്ഥരെ മറക്കുന്നതെങ്ങനെ? ഒന്നിനെയും ഭയപ്പെടാത്ത ഇന്ത്യയിലെ പ്രശസ്തരായ ഐ.പി.എസ് ഉദ്യോഗസ്ഥരെ പരിചയപ്പെടാം.

1. ശിവദീപ് ലാന്‍ഡെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2006 ല്‍ ആണ് ഇദ്ദേഹം സര്‍വീസില്‍ വന്നത്. വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നവര്‍ മുതല്‍, മരുന്ന് മാഫിയ വരെയുള്ള ആളുകളെ ഇദ്ദേഹം പിടികൂടിയിട്ടുണ്ട്. ഇത്തരക്കാരുടെ പേടിസ്വപ്‌നമാണ് ശിവദീപ് ലാന്‍ഡെ. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന സാമൂഹിക സംഘടനകള്‍ക്ക് ശിവദീപ് തന്റെ ശമ്ബളത്തിന്റെ 60% സംഭാവന നല്‍കുന്നുണ്ട്. പട്‌നയില്‍ ശിവദീപ് ലാന്‍ഡെയെ നിയമിച്ചപ്പോള്‍ അയാള്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.

പ്രത്യേകിച്ച്‌ ഗുണ്ടകളോടുള്ള സമീപനം. ഗുണ്ടകളെ സമാധാനത്തോടെ വെച്ചുപൊറുപ്പിക്കാന്‍ അദ്ദേഹം വിട്ടില്ല. കോളേജിലെയും സ്കൂളിലെയും പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു നായക പ്രതിച്ഛായ തന്നെയായിരുന്നു ശിവദീപിന് ഉണ്ടായിരുന്നത്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് അദ്ദേഹം തന്റെ സ്വകാര്യ മൊബൈല്‍ നമ്ബര്‍ നല്‍കി. ഏത് സമയത്തും, ഏതാക്രമണത്തിലും വിളിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. തലസ്ഥാനത്തെ തെരുവുകളില്‍ നിന്നും ഗുണ്ടകള്‍ ക്രമേണ തുടച്ചുനീക്കപ്പെട്ടു.

2. സച്ചിന്‍ അതുല്‍ക്കര്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ ജനിച്ച സച്ചിന്‍ അതുല്‍ക്കര്‍ 22-ാം വയസ്സില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായി. 1999-ല്‍ സച്ചിന്‍ ദേശീയ തലത്തില്‍ ക്രിക്കറ്റ് കളിച്ച്‌ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. കുതിര സവാരിയില്‍ ഒരു വിദഗ്ദ്ധന്‍ ആണ്. പതിവ് പോലീസുകാരില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു സ്വഭാവത്തിന്റെ ഉടമയാണ് അദ്ദേഹം. നിരവധി സാമൂഹിക ഒത്തുചേരലുകളിലേക്ക് അദ്ദേഹത്തിന് ക്ഷണം കിട്ടിയിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.

3. മനു മഹാരാജ്

ബിഹാറിലെ ‘സൂപ്പര്‍കോപ്പ്’ എന്നറിയപ്പെടുന്ന 2005 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മനു മഹാരാജ് ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണ്. മനു മഹാരാജ് തന്നെ വിവിധ ജില്ലകളിലായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗയ ജില്ലയില്‍ ജോലി ചെയ്യുന്ന സമയത്ത് നക്സലൈറ്റുകള്‍ക്കെതിരെ നിരവധി ഓപ്പറേഷനുകള്‍ നടത്തി. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് മഹാരാജ്. ഷിംലയില്‍ ആദ്യകാല പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ഐഐടി റൂര്‍ക്കിയില്‍ നിന്ന് ബിടെക് ചെയ്തു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷമാണ് ഐ.പി.എസ് മോഹം ഉദിക്കുന്നത്.

4. സഞ്ജുക്ത പരാശര്‍

അസമിലെ ‘ഉരുക്കു വനിത’ എന്നറിയപ്പെടുന്ന സഞ്ജുക്ത പരാശര്‍ 16 തീവ്രവാദികളെ വീഴ്ത്തിയ ധീരയായ ഉദ്യോഗസ്ഥയാണ്. 15 മാസത്തിനിടെ അസമിലെ നിരവധി തീവ്രവാദികളെ ജീവനോടെ പിടികൂടുകയും, ടണ്‍ കണക്കിന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. ഉദല്‍ഗുരിയില്‍ ബോഡോകളും അനധികൃത ബംഗ്ലാദേശി തീവ്രവാദികളും തമ്മില്‍ നടന്ന വംശീയ കലാപം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഇവര്‍ക്കായിരുന്നു. ഭീകരാക്രമണ മേഖലയായ സോനിത്പൂര്‍ ജില്ലയില്‍ എകെ 47 ഉപയോഗിച്ച്‌ സിആര്‍പിഎഫ് സൈനികരുടെ സംഘത്തിന് നേതൃത്വം നല്‍കി. തീവ്രവാദികളില്‍ ഏറ്റവും ഭയക്കുന്ന പോലീസ് ഓഫീസര്‍മാരില്‍ ഒരാളായി അവര്‍ മാറി.

5. സംഗീത കാലിയ

2016 നവംബറില്‍, ഹരിയാനയിലെ ഫത്തേഹാബാദില്‍ നിയമിക്കപ്പെട്ട സംഗീത കാലിയ കാബിനറ്റ് മന്ത്രി അനില്‍ വിജിനുമായി കൊമ്ബുകോര്‍ത്തു. പോലീസ് സംരക്ഷണം ഉള്ളതുകൊണ്ടാണ് കള്ളക്കടത്ത് നടക്കുന്നതെന്ന് മദ്യക്കടത്തുമായി ബന്ധപ്പെട്ട യോഗത്തില്‍ മന്ത്രി ആരോപിച്ചപ്പോള്‍ മന്ത്രിയുടെ വാദത്തെ സംഗീത തള്ളി. ഇതോടെ മന്ത്രി ഇവരോട് കയര്‍ത്തു. ദേഷ്യത്തില്‍ അവളോട് ‘പുറത്തു പോകൂ’ എന്ന് പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ ഉത്തരവിന് വഴങ്ങാന്‍ സംഗീത തയ്യാറായില്ല. പകരം അവര്‍ മന്ത്രിക്ക് മറുപടി നല്‍കി.

‘ഞങ്ങള്‍ അവര്‍ക്കെതിരെയെല്ലാം നടപടിയെടുക്കുണ്ട്. 2,500 കേസുകള്‍ ആണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ പലരും ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നു’, സംഗീത മന്ത്രിയോട് പറഞ്ഞു. മന്ത്രിക്ക് മുന്നില്‍ തലകുനിക്കാതെ മറുപടി നല്‍കിയ സംഗീത വാര്‍ത്തകള്‍ ഇടംപിടിച്ചു.

എന്നാല്‍, പിന്നീട് കാലിയയെ സ്ഥലം മാറ്റി. ഫത്തേഹാബാദ്, രേവാരി, പാനിപ്പത്ത് എന്നിവിടങ്ങളിലെ പോസ്റ്റിംഗുകളില്‍, സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ശക്തമായ പോലീസ് പൊതുബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമായി അവര്‍ വിവിധ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. അവളുടെ പരിപാടികള്‍ക്ക് ആളുകളില്‍ നിന്ന് വന്‍ പ്രതികരണമാണ് അവള്‍ക്ക് ലഭിച്ചത്. സത്യസന്ധതയ്ക്ക് പേരുകേട്ട അവര്‍ മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക