പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്. തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവരില്‍ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്‌ആപ്പിന്‍റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചര്‍ ചേര്‍ക്കാന്‍ വാട്ട്സ്‌ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലോഗിന്‍ അപ്രൂവല്‍ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. നിലവില്‍ വാട്ട്സ്‌ആപ്പ് ഈ ഫീച്ചര്‍ ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.

പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ ഒരു ഉപയോക്താവ് മറ്റൊരു സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സാപ്പിനുള്ളില്‍ നിന്ന് അലര്‍ട്ടുകള്‍ ലഭിക്കും. ലോഗിന്‍ അപ്രൂവല്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇന്‍-ആപ്പ് അലര്‍ട്ട് നല്‍കുമ്ബോള്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഐഒഎസില്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്നവരെ കാണാനുള്ള ഫീച്ചര്‍ ആഡ് ചെയ്യാന്‍ വാട്ട്‌സ്‌ആപ്പ് ശ്രമിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത സംബന്ധിച്ച വാര്‍ത്തകള്‍ വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാട്ട്‌സ്‌ആപ്പ് ഫീച്ചര്‍ ട്രാക്കറായ വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്‌, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്‌ആപ്പ് ബീറ്റ പതിപ്പ് 2.22.17.22 ലൂടെയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്. ഭാവിയിലെ അപ്‌ഡേറ്റിന്‍റെ ഭാഗമായിയാകും ഇത് പുറത്തിറക്കുന്നത്. അക്കൗണ്ട് ഇതിനകം ലോഗിന്‍ ചെയ്‌തിരിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഒരു ഉപയോക്താവിന് മറ്റൊരു ഫോണിലോ, സിസ്റ്റത്തിലോ വാട്ട്സ്‌ആപ്പ് അക്കൌണ്ട് ലോഗിന്‍ ചെയ്യാന്‍ കഴിയൂ. ഈ ഫീച്ചര്‍ ഒരു ഉപയോക്താവിന്‍റെ അക്കൗണ്ടും വിവരങ്ങളും മോഷ്ടിക്കപ്പെടാനുള്ള സാധ്യത ലഘൂകരിക്കുമെന്ന് പറയപ്പെടുന്നു.

വാട്ട്‌സ്‌ആപ്പ് ഇതിനകം തന്നെ ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഫീച്ചര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോഗിന്‍ അപ്രൂവല്‍ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ അവരുടെ സെക്യൂരിറ്റി കോഡുമായി ബന്ധപ്പെട്ട് വരുന്ന പിഴവില്‍ നിന്നും രക്ഷ നേടാനാകും. വാട്ട്‌സ്‌ആപ്പ് ഫീച്ചര്‍ ട്രാക്കര്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ പ്രകാരം, ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച സമയവും ഫോണിനെ കുറിച്ചുള്ള വിവരങ്ങളും അലേര്‍ട്ട് പ്രദര്‍ശിപ്പിക്കും.

സമീപകാലത്ത് പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌, വാട്ട്‌സ്‌ആപ്പ് അതിന്റെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഉപയോഗിച്ച്‌ മുന്‍ ഗ്രൂപ്പിലെ അംഗങ്ങളെ കാണാനുള്ള ഫീച്ചര്‍ ആഡ് ചെയ്യും. ഈ അപ്‌ഡേറ്റ് ചില ബീറ്റ ടെസ്റ്ററുകള്‍ക്കായി റിലീസ് ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ ബീറ്റ ടെസ്റ്ററുകളിലേക്ക് ഫീച്ചറിന്റെ വിപുലമായ അപ്ഡേഷന്‍സ് റീലിസ് ചെയ്തേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക