പത്തനംതിട്ട ∙ മന്ത്രിയുടെ മിന്നല്‍ പരിശോധനയെ തുടര്‍ന്നു ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ട ഡോക്ടറെ. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. ആശുപത്രി നടത്തിപ്പില്‍ അപാകത ആരോപിച്ചാണു സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.

എന്നാല്‍, കഴിഞ്ഞ മാസം 28ന് ഇറങ്ങിയ ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ആശുപത്രിയിലേക്കു തന്നെയായിരുന്നു സ്ഥലംമാറ്റം. പകരം വര്‍ക്കലയില്‍ നിന്നു ഡോ. ബിജു നെല്‍സനെ തിരുവല്ലയിലേക്കു നിയമിച്ചതായും പട്ടികയിലുണ്ട്. അദ്ദേഹം ചുമതലയേല്‍ക്കുന്നതു വരെ താല്‍ക്കാലികമായി അജയമോഹന്‍ തിരുവല്ലയില്‍ തുടരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിന്നല്‍ പരിശോധനയ്ക്കുശേഷം, ഡോ. ബിജു നെല്‍സനെ അടിയന്തരമായി തിരുവല്ലയിലേക്കു നിയമിക്കുന്നതായും ഡോ. അജയമോഹനെ ചെങ്ങന്നൂരിലേക്കു സ്ഥലംമാറ്റുന്നതായും മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ ഡപ്യൂട്ടി സൂപ്രണ്ടായി തരംതാഴ്ത്തി ട്രാന്‍സ്ഫര്‍ ചെയ്തു എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള മാറ്റമായതിനാലാണു പദവി ഡപ്യൂട്ടി സൂപ്രണ്ടിന്റേതായത്. രണ്ടിടത്തും അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലാണു നിയമനവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക