തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള അവകാശികൾ ഇല്ലാത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപമാകും സർക്കാർ ഏറ്റെടുക്കുക. 500 കോടി രൂപയിലേറെ ഇത്തരത്തിൽ സഹകരണ ബാങ്കിലുണ്ടെന്നാണ് പ്രാഥമിക കണക്ക്.

കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും ഉടമസ്ഥനില്ലാത്ത നിക്ഷേപങ്ങളും, പത്തുവർഷമായി ഇടപാട് നടത്താതെ കിടക്കുന്ന സേവിങ്സ് പണവും ഏറ്റെടുക്കാനാണ് തീരുമാനം. ഏറ്റെടുക്കുന്ന നിക്ഷേപങ്ങൾ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റാനാണ് തീരുമാനം. ഇതുകൂടി ഉൾപ്പെടുത്തി സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കും വിധം സഹകരണ നിക്ഷേപ ഗാരന്റി സ്‌കീം പരിഷ്കരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റെടുക്കുന്ന പണത്തിന് പിന്നീട് അവകാശികൾ എത്തിയാൽ സഹകരണ സംഘങ്ങൾ പലിശ സഹിതം ഇവ മടക്കി നൽകണം. ഈ തുക പിന്നീട് സർക്കാർ അനുവദിച്ചു നല്കും. നിക്ഷേപ ഗാരന്റിക്കായി സഹകരണസംഘങ്ങൾ ബോർഡിലേക്ക് അടയ്ക്കുന്ന വിഹിതം പുനർനിശ്ചയിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക