പോലീസുകാരന്റെ പോക്കറ്റ് അടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം ആണ്ടു നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂർ സിപിഒ എം പി സബറുദ്ദീന്റെ പോക്കറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ(47) ആണ് പിടിയിലായത്.

ആണ്ടു നേർച്ചയായതിനാൽ തിരക്ക് കൂടാനുള്ള സാധ്യത മുന്നിൽ കണ്ട്, ഡിവൈഎസ്പിയുടെ പ്രത്യേക നിർദ്ദേശപ്രകാരം മഫ്തി പോലീസിനെ അയച്ചിരുന്നു. ഇതിനിടയിൽ പൊലീസ് ആണെന്നറിയാതെയാണ് ആബിദ് മഫ്തിയിലായിരുന്ന സബറുദ്ദീന്റെ പിന്നാലെ കൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറെ നേരമായി പിന്തുടരുന്നതും ചേർന്നു നിൽക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിൽക്കുകയായിരുന്നു. പാന്റ്‌സിന്റെ പോക്കറ്റ് ബ്ലേഡ് ഉപയോഗിച്ച് കീറാൻ തുടങ്ങിയപ്പോഴാണ് പിടിച്ചത്. പോലീസുകാരന്റെ പോക്കറ്റടിക്കാനാണ് താൻ ശ്രമിച്ചതെന്ന് ആബിദ് കോയക്ക് മനസിലായത് തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക