കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ തൻ കേസ് കോഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 123 മ്യൂസിക് ആണ് ട്രെയിലർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ട്രെയിലർ രസകരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

ഈ സിനിമ രാഷ്ട്രീയക്കാരെ വിമർശിക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുമെന്ന സൂചനയാണ് ട്രെയിലർ പങ്കുവയ്ക്കുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന് വേണ്ടി പുറത്തിറങ്ങിയ ഗാനങ്ങളും നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഭരതൻ സംവിധാനം ചെയ്ത 1985 ലെ മമ്മൂട്ടി ചിത്രമായ കാതോട് കാടോരത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ റീമേക്ക് ഈ ചിത്രത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം സംവിധായകന്‍ രതീഷും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ സന്തോഷ് ടി. കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക