ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഇരുന്ന് ഒരാൾ കുളിക്കുകയും ഹെൽമറ്റ് പോലും ധരിക്കാതെ സുഹൃത്തിനെ കുളിപ്പിക്കുകയും ചെയ്യുന്ന വീഡിയോയാണ് മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ചത്. ഈ നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ ‘പണി’ വരുമെന്നും ട്രോൾ മോഡിൽ അധികൃതർ പറയുന്നു. ‘റീൽ വയലേറ്റേഴ്സ്’ എന്ന പേരിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായി രണ്ട് യുവാക്കൾ തയ്യാറാക്കിയ റീലുകളാണ് ഈ ട്രോളിന് ആധാരം. നടുറോഡിൽ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ വീഡിയോ ആണിത്, പുറകിൽ ഇരിക്കുന്നയാൾ ബൈക്ക് യാത്രികനെ ലൈവ് ആയി കുളിപ്പിക്കുന്നതാണ്. നടുവിൽ വച്ചിരിക്കുന്ന ബക്കറ്റിൽ നിന്ന് ഒരു കപ്പിലേക്ക് വെള്ളം കോരിയൊഴിച്ചാണ് പൊതുകുളി. റോഡിൽ നിൽക്കുന്ന ഓട്ടോഡ്രൈവർമാരും ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടികളും ഈ കാഴ്ച്ച കണ്ട് മിഴിച്ച് നിൽക്കുന്നതാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

https://fb.watch/eK30Q9Kv8q/

യുവാക്കളുടെ കുളി വീഡിയോയും നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒരു രംഗവും അടിസ്ഥാനമാക്കിയാണ് ട്രോൾ വീഡിയോ ഒരുക്കിയിരിക്കുന്നത്. പിന്നീട് ഇരുവരും പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന രംഗമാണ് ക്ലൈമാക്‌സിൽ. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കിയതായും വീഡിയോയിൽ പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക