ബെംഗളൂരു: നാലുവയസുകാരിയായ മകളെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് ഡോക്ടർ താഴേക്കെറിഞ്ഞു. കുട്ടി തൽക്ഷണം മരിച്ചു. കുട്ടിയെ താഴേക്ക് എറിഞ്ഞ ശേഷം കുറച്ചുനേരം ഇവർ കൈവരിയിൽ കയറി നിൽക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വീട്ടുകാർ ഓടിയെത്തി ഇവരെ താഴെയിറക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സൗത്ത് ബെംഗളൂരുവിലെ എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. കേൾവിക്കുറവുള്ള കുട്ടിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിൽ അമ്മ അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ഭർത്താവിന്റെ പരാതിയിൽ ഇവർക്കെതിരെ കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അവർ ദന്തഡോക്ടർമാരാണ്. ഭർത്താവ് സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. അമ്മയുടെ മാനസികനില ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് ഓഫീസർ ശ്രീനിവാസ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക