നിര്‍ത്തിയിട്ടിരുന്ന വാനില്‍ ചുറ്റി വരിഞ്ഞ് ഒരു ഭീമന്‍ പാമ്ബ്. ഒറ്റ നോട്ടത്തില്‍ ആനക്കോണ്ടയെന്ന് പോലും തോന്നി പോകുന്ന വിധമുള്ള വലിപ്പം. കാഴ്ച കണ്ടവര്‍ ഞെട്ടിത്തരിച്ചു പോയി. വാനിന്‍റെ ഡോറുകളും തുറന്ന് കിടക്കുന്ന നിലയിലാണ് വണ്ടിയില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നോ അല്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നൊക്കെയായിരുന്നു ആളുകളുടെ സംശയം.

മരത്തിനോട് ചേര്‍ന്ന് കിടക്കുന്ന വാഹനത്തിന്‍റെ പിന്‍വശം മാത്രമാണ് ആളുകള്‍ കണ്ടത്. എന്നാല്‍ മുന്‍പിലേക്ക് ചെന്നവര്‍ക്ക് കാര്യം പിടികിട്ടി. സംഭവം ജീവനുള്ള പാമ്ബല്ല. പാമ്ബിന്‍റെ ഒരു നിര്‍മ്മിതി മാത്രം. ചൈനയിലെ ഒരു മൃഗശാലയിലെ ആര്‍ട്ട് ഇന്‍സ്റ്റാളേഷനാണ് സാധനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഷോങ്ങ്നാന്‍ ബൈകാവോ മൃഗശാലയിലാണ് ആളുകളെ വിസ്മയിപ്പിച്ച കാഴ്ച ഒരുക്കിയത്. ചൈനീസ് പ്രവിശ്യയായ ഷെജിയാങ്ങിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫിഗന്‍ എന്ന ട്വിറ്റര്‍ പേജില്‍ പങ്ക് വെച്ച വീഡിയോ നിരവധി പേരാണ് കണ്ടത്. ഇത് വരെ 1,170 റീ ട്വീറ്റുകളും 203 ക്വോട്ട് ട്വീറ്റുകളും 4,462 ലൈക്കുകളും ട്വീറ്റിന് ലഭിച്ചു. 2.8 മില്യണ്‍ ആളുകളാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ട്വിറ്ററില്‍ വീഡിയോ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക