കനത്ത മഴയെ ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ജനങ്ങൾക്ക് ചെറിയ ആഗ്രഹങ്ങളുണ്ടാകും. എളന്തിക്കരയിലെ എട്ടുവയസ്സുകാരന്റെ ആഗ്രഹമാണ് പ്രദേശത്തെ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് സാക്ഷാത്കരിച്ചത്.

വി ഡി സതീശൻ എളന്തിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ഓരോരുത്തരെയും കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ വാടിയ മുഖവുമായി അമ്മയുടെ അരികിലുണ്ടായിരുന്ന എട്ടുവയസ്സുകാരൻ പ്രദേശത്തെ എംഎൽഎയോട് സങ്കടം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പേര് ജയപ്രസാദ്. കനത്ത മഴയിൽ അദ്ദേഹത്തിന്റെ ഒരു ഷൂ ഒലിച്ചുപോയി. വിഷമിക്കേണ്ട ചെരുപ്പുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് അവ വാങ്ങാൻ സ്റ്റാഫിനോട് ആവശ്യപ്പെട്ടു.

പക്ഷേ ജയപ്രസാദിന് ചെറിയൊരു ആഗ്രഹമുണ്ട്, തനിക്ക് ഒട്ടിപ്പുള്ള ചെരുപ്പ് വേണമെന്ന്. എന്നാൽ ചെരുപ്പ് താൻ തന്നെ ഒരുക്കാമെന്ന് എംഎൽഎ ഉറപ്പുനൽകി. പ്രദേശത്തെ കടയിൽ ജയപ്രസാദിനൊപ്പം എത്തി. ഷൂസ് വാങ്ങി കൊടുത്തു. ഒരുമിച്ച് ചായ കുടിച്ച ശേഷം പിരിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക