കോട്ടയം പോലീസ് ഗുണ്ടാ മാഫിയ കൂട്ടുകെട്ട് ആരോപിച്ച് ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് മാറ്റം.

മയക്കുമരുന്ന് കടത്ത്, ഹണി ട്രാപ്പ്, തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ സ്വദേശി അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന് ഐജി പ്രകാശ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന അരുണിനെ കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാളെ മലപ്പുറത്തെ സൈബർ പോലീസ് സ്റ്റേഷനിൽ നിയമിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പി, ഒരു ഇൻസ്പെക്ടർ, രണ്ട് പൊലീസുകാർ എന്നിവർ ഗുണ്ടയായ അരുൺ ഗോപനുമായി അടുത്ത ബന്ധമുണ്ടെന്ന് ഐജി റിപ്പോർട്ട് ചെയ്തു. ഗുണ്ടാസംഘം അരുൺ ഗോപനെ കസ്റ്റഡിയിലെടുത്തപ്പോൾ ഡിവൈഎസ്പി സ്റ്റേഷനിൽ കയറി പൊലീസ് ബന്ധം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിപി ശുപാർശ ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക