മലയാളി യൂട്യൂബർമാരിൽ വ്യത്യസ്തമായ ചാനൽ ആരുടേതാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയും ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഫിറോസിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. 10 കിലോ ഉടുമ്പിയാണ് ഫിറോസ് ഇത്തവണ പാചകത്തിനായി തിരഞ്ഞെടുത്തത്.

ഫിറോസിന്റെ പുതിയ വീഡിയോ ഇന്തോനേഷ്യയിൽ നിന്നാണ്. ഇത്തവണ ഫിറോസിന്റെ ഉടുമ്പ് രുചിക്കൂട്ട് ഒരുക്കുന്നത് സ്പെഷ്യൽ മസാല ചേർത്താണ്. ഒരു മണിക്കൂർ ഗ്രിൽ ചെയ്താണ് ഫിറോസ് ഉടുമ്പിനെ ബാർബിക്യൂ ചെയ്യുന്നത്. ചൂടുവെള്ളത്തിൽ തൊലി വൃത്തിയാക്കി ഇന്തോനേഷ്യൻ മസാലകൾ ചേർത്താണ് ഇത് തയ്യാറാക്കുന്നതെന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഫിറോസിനെ പിന്തുണച്ചും മറ്റു ചിലർ വിമർശിച്ചും രംഗത്തെത്തി. ഇന്ത്യയിൽ ആരും കഴിക്കാത്ത ഭക്ഷണങ്ങൾ പരീക്ഷിച്ചതാണ് ചില വിമർശനങ്ങൾക്ക് കാരണം. എന്നാൽ ആരും ചെയ്യാത്ത ഇത്തരം പരീക്ഷണങ്ങളാണ് ഫിറോസ് നടത്തുന്നതെന്ന് ഒരു വിഭാഗം ഫിറോസിനെ പിന്തുണയ്ക്കുന്നു. എന്നാൽ വീഡിയോയ്ക്ക് താഴെ കൂടുതൽ പേർ വിമർശനവുമായി ആണ് എത്തിയിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക