കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രതാപവർമ തമ്പാൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ എംഎൽഎയും, നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപവർമ തമ്പാൻ അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്. 2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. ചാത്തന്നൂർ മുൻ എംഎൽഎയാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്‌യുവിന്റെ ഏക ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറ പേരൂർ സ്വദേശിയാണ്. നിലപാടുകളിൽ വിട്ടുവീഴ്ച ഇല്ലാത്ത എന്തും തുറന്നു അടിക്കാൻ മടിയില്ലാത്ത ഒരു നേതാവ് കൂടിയായിരുന്നു പ്രതാപവർമ്മ തമ്പാൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
Exit mobile version