അംഗങ്ങളുടെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിന് അധികാരം: പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ് എത്തുന്നു.

അംഗങ്ങളുടെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അഡ്മിനെ അനുവദിക്കുന്ന മാറ്റവുമായി വാട്ട്‌സ്ആപ്പ്. വരാനിരിക്കുന്ന അപ്‌ഡേറ്റിൽ വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചർ ഒരുക്കിയിട്ടുണ്ട്. അധിക്ഷേപകരമായ സന്ദേശങ്ങൾ തടയാനാണ് പുതിയ നീക്കം.

പുതിയ അപ്‌ഡേറ്റിൽ, അംഗങ്ങൾ അയയ്‌ക്കുന്ന സന്ദേശങ്ങൾക്ക് ഗ്രൂപ്പ് അഡ്മിൻമാർക്ക് ‘എല്ലാവർക്കും ഇല്ലാതാക്കുക’ ഓപ്ഷൻ ഉപയോഗിക്കാനാകും. നിങ്ങൾ സന്ദേശം ഡിലീറ്റ് ചെയ്തതായി ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്കും അറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐടി ആക്ട് പ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച 22 ലക്ഷം അക്കൗണ്ടുകൾ ജൂണിൽ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തിരുന്നു. മെയിൽ 19 ലക്ഷം അക്കൗണ്ടുകളും ഇല്ലാതാക്കി.

Exit mobile version