സാധാരണഗതിയിൽ കാർ റിവേഴ്‌സ് ചെയ്യുമ്പോൾ റിവേഴ്‌സ് എടുക്കാനും മറ്റും ആവശ്യമായ താളം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, കാർ മുന്നോട്ട് കൊണ്ടുപോകുകയും വിശാലമായ സ്ഥലമുള്ളിടത്തിട്ട് തിരിച്ച് കൊണ്ടുവരികയുമാണ് പതിവ്. വശങ്ങളിലും മറ്റും ആഴത്തിലുള്ള കുഴിയുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ അശ്രദ്ധമായി ചെയ്യുന്നത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നു. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഈ വിഡിയോയില്‍ ഓട്ടോയ്ക്ക് പോലും പോകാന്‍ സ്ഥലമില്ലാത്ത ഒരു ചെറിയ വഴിയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. തൊട്ടടുത്ത് ഒരു വലിയ കുഴിയാണ്. ഈ ഡ്രൈവര്‍ വണ്ടി തിരിക്കാന്‍ ശ്രമിക്കുകയാണ്. പതുക്കെ പതുക്കെ ആ കാര്‍ ആ ചെറിയ വഴിയിലൂടെ പിന്നോട് ഒരടി പോലും മാറി പോകാതെ വണ്ടി തിരിച്ചെടുക്കുകയാണ് ഈ ഡ്രൈവര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ കണ്ടവരെല്ലാം തന്നെ ഞെട്ടിയിരിക്കുകയാണ്. ഫിഗന്‍ എന്ന ട്വിറ്റെര്‍ അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച വീഡിയോയായാണിത് . ഇതിനോടകം തന്നെ 11 മില്യണിലധികം പേര്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഇയാള്‍ സ്ഥിരമായി ചെയ്യുന്നതായത് കൊണ്ടാണ് ഇത്ര എളുപ്പത്തില്‍ ഇത് ചെയ്യാന്‍ കഴിയുന്നതെന്നാണ് ചിലരുടെ അഭിപ്രായം. ചിലര്‍ ഇതിന് സമാനമായ നിരവധി വിഡിയോകളും കമന്റ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക