ഡൽഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ കേരളത്തിന് നിർണായകമാണെന്നും 48 മണിക്കൂറിന് ശേഷം മഴ കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 8 മുതൽ 12 സെന്റീമീറ്റർ വരെ മഴ പെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ആർ.കെ.ജനമണി പറഞ്ഞു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് വളരെ ഉയർന്നതാണ്.

നിലവിൽ ഇന്നും നാളെയുമായി സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലേർട്ടുകൾ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചാണെന്നും ഓരോ 24 മണിക്കൂറിലും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അലർട്ടിൽ മാറ്റം വരാമെന്നും ആർകെ ജനമണി പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ പശ്ചിമ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദം രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട്. ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാലക്കുടിപ്പുഴയിലെ ഒഴുക്ക് അതീവ ഗൗരവത്തോടെ കാണണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. നദിയുടെ തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കണം. ഒരു മണിക്കൂറിനുള്ളിൽ ചാലക്കുടിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വൈകുന്നേരത്തോടെ പുഴയിൽ ജലനിരപ്പ് ഉയരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ചാലക്കുടിയിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം. മുന്നറിയിപ്പുകൾ എപ്പോൾ വേണമെങ്കിലും മാറിയേക്കാം. ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഉപയോഗിക്കാം.

ഒരു എൻഡിആർഎഫ് സംഘം കൂടി എത്തുമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തൊഴിൽ മേഖലകളും കേന്ദ്രീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അലേർട്ടുകളിലെ മാറ്റം ഗൗരവമായി കാണണം. ജനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക