കനത്ത പേമാരിയും പ്രളയവും നാശനഷ്ടം വിതയ്ക്കുന്നതിനിടെ പാലാ നഗരത്തിന് ആശങ്കയായി നടുറോഡിൽ രൂപപ്പെട്ട അഗാധഗർത്തം. പാലാ മെയിൻ റോഡിൽ കിഴതടിയൂർ ബാങ്കിന് എതിർവശത്തായി ജനകീയ ഹോട്ടലിനു മുന്നിലാണ് അഗാധഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞദിവസം പാലായിൽ വെള്ളം കയറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗർത്തം ഉണ്ടായിരിക്കുന്നത്.

വിവരം അറിഞ്ഞ ഉടൻ പോലീസ് സംഘം ഇവിടേക്ക് എത്തി സ്ഥലം സുരക്ഷിതം ആക്കിയിട്ടുണ്ട്. എങ്കിലും ജനങ്ങൾ കടുത്ത ആശങ്കയിലാണ്. കനത്ത പേമാരി തുടരുന്നതിനിടെ കേരളത്തിൽ പലയിടത്തും ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ കച്ചേരിപ്പടി പാലത്തിനു റോഡിൽ ഇത്തരമൊരു ഗർത്തം രൂപംകൊണ്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക