പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കാമുകനും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെയും അമ്മയെയും കത്തി മുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി. ഒരു മണിക്കൂറോളം നീണ്ട സിനിമാ ശൈലിയിലുള്ള വേട്ടയ്‌ക്ക് ശേഷം പോലീസ് സംഘം പെൺകുട്ടിയെ മോചിപ്പിക്കുകയും അക്രമികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ മൈലാടുതുറയിലാണ് സിനിമാ രംഗങ്ങളുമായി കിടപിടിക്കുന്ന തട്ടിക്കൊണ്ടുപോകൽ നടന്നത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
തഞ്ചാവൂർ ആടുതുറ സ്വദേശി വിഘ്‌നേശ്വരൻ മൈലാടുതുറയിലെ അമ്മൂമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ, ഇയാളുടെ ക്രിമിനൽ സ്വഭാവം മനസ്സിലാക്കിയ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെയാണ് ഭീഷണിയുമായി യുവാവ് രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലതവണ പെൺകുട്ടിയുടെ വീട്ടിൽ വന്ന് തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വഴക്കുണ്ടാക്കി. പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയപ്പോൾ ഇനി ശല്യപ്പെടുത്തില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകി വിഘ്‌നേശ്വരൻ കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വിഘ്നേശ്വരന്റെ പീഡനം രൂക്ഷമായതോടെ പെൺകുട്ടിയുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. സുഹൃത്തുക്കളെ കൂട്ടി യുവാവ് നടത്തിയ ‘മിന്നലാക്രമണം’ കൃത്യമായി ഈ ക്യാമറയിൽ പതിഞ്ഞിരുന്നു.

സമീപവാസികൾ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിഞ്ഞു. തുടർന്ന് രാത്രി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങി. അക്രമികൾ വിഴുപ്പുരം സ്വദേശികളാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടേക്ക് നീങ്ങി. സിനിമാ ശൈലിയിലുള്ള വേട്ടയ്ക്ക് ശേഷം വിഴുപ്പുരം വിക്രപാണ്ടി ചെക്ക് പോസ്റ്റിന് സമീപം വിഘ്‌നേശ്വരനും സംഘവും സഞ്ചരിച്ച വാൻ പോലീസ് തടഞ്ഞു. തുടർന്ന് പെൺകുട്ടിയെ മോചിപ്പിച്ചൂ. വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ വിഘ്‌നേശ്വരനെയും സുഹൃത്തുക്കളായ സുഭാഷ്, സെൽവകുമാർ എന്നിവരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് പതിനൊന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക