മുംബൈ: രാജ്യത്തെ ബാങ്കുകളിലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്ബനികളിലും മ്യൂച്ചല്‍ ഫണ്ടിലും പിഎഫിലും മറ്റുമായി അവകാശികള്‍ വരാതെ കിടക്കുന്നത് 82,025 കോടി രൂപ. നിഷ്‌ക്രീയമായ 4.75 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായുള്ളത് 12,000 കോടി രൂപയോളമാണ്.

ലൈഫ് ഇന്‍ഷൂറന്‍സ് കമ്ബനികളില്‍ അവകാശികള്‍ എത്താതെ കിടക്കുന്നത് 15,167 കോടി രൂപയാണ്. മ്യൂച്ചല്‍ ഫണ്ടുകളില്‍ 17,880 കോടി രൂപയും പ്രൊവിഡന്റ് ഫണ്ടില്‍ 26,497 കോടി രൂപയും നിഷ്‌ക്രീയമായ ബാങ്ക് അക്കൗണ്ടുകളില്‍ 18381 കോടി രൂപയും വരും. രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഡോര്‍മെന്റ് ആവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്കൗണ്ട് ഉടമ മരിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും നല്‍കി അവകാശിക്ക് ഇതിലെ തുക കൈപ്പറ്റാം. അവകാശികളുടെ പേര് നല്‍കിയിട്ടില്ലെങ്കില്‍ 25000 രൂപയ്ക്ക് മുകളിലുള്ള തുകയാണെങ്കില്‍ കോടതിയില്‍ നിന്ന് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് വേണം. അവകാശികള്‍ ഇല്ലാതെ പത്ത് വര്‍ഷത്തിലധികമായി കിടക്കുന്ന പണം നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്ക് മാറ്റും.

ലൈഫ് ഇന്‍ഷൂറന്‍സ് കമ്ബനികളിലും അവകാശികള്‍ എത്താതെ വലിയ തുകയാണ് കിടക്കുന്നത്. ഇന്‍ഷൂറന്‍സ് പോളിസി എടുത്തത് ബന്ധുക്കളെ അറിയിക്കാതെയോ പോളിസി തുക ക്ലെയിം ചെയ്യാന്‍ ബന്ധുക്കള്‍ മറന്ന് പോവുകയോ ചെയ്യുന്നതാണ് ഇവിടെ വിനയാവുന്നത്. പോളിസി ഉടമയുടെ പാന്‍ നമ്ബറും പോളിസി നമ്ബറും പേരും ജനന തിയതിയും നല്‍കിയാല്‍ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്ബനികളുടെ വെബ്‌സൈറ്റില്‍ നിന്ന് അറിയാനാവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക