ധനുഷും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാരിയിലെ റൗഡി ബേബി എന്ന ഗാനം വൻ ഹിറ്റായിരുന്നു. നിരവധി പേർ പാട്ടിനൊപ്പം ചുവടുകൾ വെയ്ക്കുന്ന വീഡിയോകൾ പങ്കുവെച്ചിരുന്നു. യുഎസിലെ നോർത്ത് കരോലിനയിലേക്കും ഇത് വ്യാപിച്ചു.

റൗഡി ബേബിയെ അനുകരിച്ച് സീൻ ടെനെഡിൻ എന്ന അമേരിക്കക്കാരൻ നൃത്തം വയ്ക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. ‘എന്റെ തമിഴ് അയൽക്കാർ പാടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം റീൽ ആരംഭിക്കുന്നത്. അതിനുശേഷം, ടെനെഡിൻ ചെവിയിലെ ഇയർ ബട്ടുകൾ മാറ്റി മികച്ച നൃത്തം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റൗഡി ബേബിയിൽ ധനുഷ് അവതരിപ്പിച്ച ചുവടുകൾ തന്റേതായ രീതിയിൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ടെനെഡിൻ. എന്തായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വീഡിയോയ്ക്ക് 300,000 ലൈക്കുകളും മൂന്ന് ദശലക്ഷത്തിലധികം കാഴ്ചകളും ഉണ്ട്. ‘ഇത് കൊള്ളാം!’ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചു ‘മറ്റൊരു ധനുഷ് ആരാധകനെ കണ്ടെത്തി. മികച്ച വീഡിയോ,” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക