ലഖ്നൗ: ‘ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്? എന്റെ മക്കള്‍ കാരണമാണ് ഞാനിന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്.’- മക്കള്‍ കൈപ്പിടിയിലാക്കിയ നേട്ടത്തെക്കുറിച്ചോര്‍ത്ത് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞ് മുഴുവിപ്പിക്കുമ്ബോള്‍ അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജറുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഈ നാല് സഹോദരങ്ങള്‍ സിവില്‍ സര്‍വ്വീസ് നേടിയ കഥ കേള്‍ക്കുമ്ബോള്‍ ആര്‍ക്കും അമ്ബരപ്പ് തോന്നും.

അനില്‍ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. പ്രതിസന്ധികള്‍ നിറഞ്ഞ് ബാല്യമായിരുന്നു ഇവരുടേത് എങ്കിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാണ് അനില്‍ പ്രകാശ് ശ്രമിച്ചത്. കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടത്. കുട്ടികള്‍ അവരുടെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു- അനില്‍ പ്രകാശ് മിശ്ര പറഞ്ഞു. അങ്ങനെയാണ് നാല് മക്കളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാല് മക്കളില്‍ ഏറ്റവും മൂത്ത ആള്‍ യോഗേഷ് മിശ്രയാണ്. ഇന്ന് അയാള്‍ ഒരു ഐഎഎസ് ഓഫീസറാണ്. ലാല്‍ഗഞ്ചില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യോഗേഷ് പിന്നീട് എഞ്ചിനീയറിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത്. മോത്തിലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് യോഗേഷ് പഠിച്ചത്. തുടര്‍ന്ന് നോയിഡയില്‍ ജോലി ചെയ്തു. 2013-ല്‍ ആണ് യോഗേഷ് യുപിഎസ്സി പരീക്ഷ വിജയിച്ചത്. അങ്ങനെയാണ് യോഗേഷ് ഐഎഎസ് ഓഫീസറാകുന്നത്.

യോഗേഷിന്റെ സഹോദരി ക്ഷമ മിശ്രയും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി വലിയ തയ്യാറെടുപ്പാണ് നടത്തിയത്. പക്ഷേ ആദ്യ മൂന്ന് തവണയും ആ കടമ്ബ മറികടക്കാനായില്ല. നിരാശയായെങ്കിലും ക്ഷമ മിശ്ര പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. ഒടുക്കം നാലാം തവണയാണ് സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. ക്ഷമ ഐപിഎസ് ഓഫീസറായാണ് ജോലി ചെയ്തത്.

മൂന്നാമത്തേയാള്‍ മാധുരി മിശ്രയാണ്. ലാല്‍ഗഞ്ചില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം മാസ്റ്റേഴ്സ് ബിരുദമെടുക്കാന്‍ മാധുരി അലഹബാദിലേക്ക് പോയി. അതിന് ശേഷം 2014-ലാണ് യുപിഎസ്സി പരീക്ഷയില്‍ വിജയം നേടുന്നത്. തുടര്‍ന്ന് ജാര്‍ഖണ്ഡ് കേഡറില്‍ ഐഎഎസ് ഓഫീസറായി നിയമിതയായി. കൂട്ടത്തിലെ ഏറ്റവും ഇളയവനാണ് ലോകേഷ് മിശ്ര. കുടുംബത്തിലെ പതിവുകളൊന്നും തെറ്റിക്കാതെ യുപിഎസ്സി പരീക്ഷ അവനും മറികടന്നു. 2015-ലെ യുപിഎസ്സി പരീക്ഷയില്‍ ലോകേഷ് 44-ാം റാങ്കാണ് നേടിയത്. ഇപ്പോള്‍ ബീഹാര്‍ കേഡറിലാണ് ലോകേഷ് ജോലി ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക