യുവതാരം അനശ്വര രാജൻ പ്രധാന വേഷത്തിൽ എത്തുന്ന മൈക്കിന്റെ ട്രെയിലർ പുറത്തിറങ്ങി. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിക്കുന്നത്. വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുരുഷനാകാനും മൈക്ക് എന്നറിയപ്പെടാനും സാറ ആഗ്രഹിക്കുന്നു. ഒരു യാത്രയ്ക്കിടെ ആന്റണി എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നവാഗതനായ രഞ്ജിത്ത് സജീവ് ആണ് ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റർടെയ്ൻമെന്റ് നിർമ്മിച്ച ആദ്യ മലയാള ചിത്രമാണ് മൈക്ക്. ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക